Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPL Final

ചി​​ന്ന​​സ്വാ​​മി​​യി​​ല്‍ പെ​​രി​​യ പോ​​രാ​​ട്ടം

ബം​​ഗ​​ളൂ​​രു: 2026 ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ഫൈ​​ന​​ല്‍ ബം​​ഗ​​ളൂ​​രു എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കും.

ക​​ര്‍​ണാ​​ട​​ക സ​​ര്‍​ക്കാ​​ന്‍ നി​​യ​​മി​​ച്ച പ്ര​​ത്യേ​​ക ക​​മ്മി​​റ്റി പ​​ച്ച​​ക്കൊ​​ടി വീ​​ശി​​യ​​തോ​​ടെ​​യാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​യ​​ത്. നേ​​ര​​ത്തേ മ​​ന്ത്രി​​സ​​ഭ അ​​നു​​മ​​തി ന​​ല്‍​കി​​യ​​തോ​​ടെ ഐ​​പി​​എ​​ല്‍ വേ​​ദി​​യാ​​ന്‍ ചി​​ന്ന​​സ്വാ​​മി​​ക്ക് അ​​നു​​മ​​തി ല​​ഭി​​ച്ചി​​രു​​ന്നു.

2025 ഐ​​പി​​എ​​ല്ലി​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ വി​​ജ​​യാ​​ഹ്ലാ​​ദ​​ത്തി​​ല്‍ പ​​ങ്കു​​ചേ​​രാ​​നാ​​യി ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ എ​​ത്തി​​യ​​വ​​രു​​ടെ തി​​ക്കി​​ലും തെ​​ര​​ക്കി​​ലും 11പേ​​ര്‍ മ​​ര​​ണ​​പ്പെ​​ട്ടു. ഇ​​തേ​​ത്തു​​ട​​ര്‍​ന്ന് സു​​രു​​ക്ഷാ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ചൂ​​ണ്ടി​​ക്കാ​​ടി സ്റ്റേ​​ഡി​​യ​​ത്തി​​ന് അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ചി​​രു​​ന്നു.

ക​​ഴി​​ഞ്ഞ ആ​​ഴ്ച 2026 ഐ​​പി​​എ​​ല്ലി​​ന്‍റെ ആ​​ദ്യ 20 മ​​ത്സ​​ര​​ക്ര​​മം ബി​​സി​​സി​​ഐ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. മാ​​ര്‍​ച്ച് 28 മു​​ത​​ല്‍ ഏ​​പ്രി​​ല്‍ 12വ​​രെ​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് പ്ര​​ഖ്യാ​​പി​​ച്ച​​ത്. 28ന് ​​ബം​​ഗ​​ളൂ​​രു x സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം ചി​​ന്ന​​സ്വാ​​മി​​യി​​ലാ​​ണ് ന​​ട​​ക്കു​​ക.

Latest News

Corehub Up